Excerpts

എനിക്കെല്ലാം സംഗീതമാണ്

റെക്കോഡിങ് പൂർത്തിയയത് രാത്രി എട്ടു മണിയോടെയാണ്. ഫാസിലിന് പാട്ട് ഇഷ്ടമായില്ല. ഉദ്ദേശിച്ചതുപോലെ ഭംഗിയായില്ലല്ലോ എന്നെനിക്കും തോന്നി. മാസങ്ങൾ കടന്നുപോയി. ഫാസിൽ എന്നെ വിളിച്ചു പറഞ്ഞു: ”യു നോ ജെറീ… ഇന്ന് കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന ഗാനം ‘ആയിരം കണ്ണുമായി’ ആണ്; അറിയപ്പെടുന്ന സംഗീതസംവിധായകൻ ജെറിയും!”

Excerpts

എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും

സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവങ്ങളും നക്‌സൽ മേഖലയിലെ സ്വന്തം അനുഭവങ്ങളും ചേർത്താണ് ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന നോവൽ സി. രാധാകൃഷണൻ എഴുതിയത്. നോവലിൽ പരാമർശിക്കുന്ന പത്രമോഫിസ് ലിങ്ക് ഹൗസും, അതിലെ ‘കാർന്നോർ’ എന്ന് വിളിക്കുന്ന പത്രാധിപർ എടത്തട്ട നാരായണനും ആണ്.

Excerpts

ചുക്കും ഗെക്കും

തപാൽശിപായി കത്തുംകൊണ്ട് കോവണി കയറുമ്പോൾ ചുക്കും ഗെക്കും മൽപ്പിടുത്തത്തിൽ മുഴുകിയിരിക്കുകയായിരുന്നു. എന്തിനാണവർ മല്ലിട്ടതെന്ന് എനിക്കിപ്പോൾ ഓർമയില്ല. ചുക്ക് ഗെക്കിന്റെ തീപ്പെട്ടിക്കൂട് കൈയിലാക്കിയെന്നു തോന്നുന്നു. അതോ ഗെക്ക് ചുക്കിന്റെ കാലി പോളിഷ് ടിന്നും കൊണ്ട് കടന്നതാണോ എന്നു നിശ്ചയമില്ല.

Excerpts

പുലർവെട്ടം മൂന്നാം ഭാഗം

ഒരു തീർത്ഥാടനവും ഒന്നിനും പരിഹാരമല്ല. കുറ്റബോധം ആരെയും സഹായിക്കുന്നുമില്ല. ആത്മശുദ്ധീകരണത്തിനുള്ള നേരമാണ് എങ്ങുമെത്താത്ത അലച്ചിലുകൾ അപഹരിച്ചെടുക്കുന്നത്. ആ മഹാകാരുണ്യത്തിൽ വിശ്വസിക്കുക. അവർക്കും നമുക്കും മോക്ഷമുണ്ടാകട്ടെ. തഥാസ്തു / ആമേൻ!

Excerpts

പുലർവെട്ടം രണ്ടാം ഭാഗം

കയ്പ്പുകൾ നമ്മളോടൊപ്പം അവസാനിപ്പിക്കുക. ചെറിയ കാലത്തേക്കാണെങ്കിലും നമ്മളെ അനുയാത്ര ചെയ്ത നല്ല മനുഷ്യരോട് വക്കോളം കൃതജ്ഞതയുണ്ടാവുക.
“അപ്പോൾ അവരിൽ നിന്നു സംഭവിച്ച അകൃത്യങ്ങളോ?”
വിട്ടുകളയണം സർ!

Excerpts

പുലർവെട്ടം ഒന്നാം ഭാഗം

മനസ്സിനെ ഫ്‌ളൈറ്റ് മോഡിൽ ഇട്ട്, കേൾക്കുന്നു എന്ന് നടിച്ച് വെറുതെ തലയാട്ടി ഇരിക്കുന്നവരേക്കാൾ ഒരുപക്ഷേ, ഒരാളെ സഹായിക്കാൻ പോകുന്നത് ആത്മഭാഷണങ്ങളായിരിക്കാം. അപരനോടുള്ള ഭാഷണങ്ങളേക്കാൾ അതു പ്രയോജനം ചെയ്തേക്കുമെന്നുള്ള സങ്കല്പത്തിലാണ് ‘self-talk’ എന്ന പദം മനഃശാസ്ത്രത്തിൽ പ്രസക്തമാകുന്നത്.

    Your cart is emptyReturn to Shop
    ×