യാത്രകളിലെ ജീവിതചിത്രങ്ങള്‍
യാത്രകളില്‍ കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിച്ച് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളില്‍ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥകളാണ് ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ എന്ന പുസ്തകം. എല്ലാ ഭാഷകള്‍ക്കും മേലേ നില്‍ക്കുന്ന സ്‌നേഹത്തിന്റെ ഭാഷയിലാണ് രമ്യയുടെ എഴുത്ത്.