സി ഗണേഷിന്റെ ബംഗ: ചുരുട്ടിയ മുഷ്ടിയുമായി ബംഗാള്‍
ആത്മഹത്യക്കും കൊലയ്ക്കുമിടയില്‍ യാത്ര ചെയ്ത കാല്പനിക വിപ്ലവകാരികള്‍ക്ക് സംഭവിച്ച പരിണാമം ദുരന്തഹാസ്യമായി അവശേഷിക്കുമ്പോഴും ആ നീതിബോധത്തെ എടുത്തണിയുന്നുണ്ട് ഏറെപ്പേരും. അനീതി കാണുമ്പോള്‍ നമ്മില്‍ ഒരു നക്സല്‍ പിടഞ്ഞുണരുന്നുണ്ട്. ഈയൊരു തിരിച്ചറിവിലേക്ക് നയിക്കുന്ന നോവലാണ് ‘ബംഗ’.