Kerala's No.1 Online Bookstore
Book Notes

കഥാകാരി നടത്തുന്ന യാത്രകൾ

പുസ്തകം വായിച്ചുതീർന്നപ്പോൾ ഞാൻ ഒരു കണ്ടുപിടിത്തം നടത്തി: രമ്യ എസ് ആനന്ദ് അടിസ്ഥാനപരമായി ഒരു കഥാകൃത്താണ്. കഥാകാരി നടത്തുന്ന യാത്രകളാണ് ഈ പുസ്തകം. യാത്രാവിവരണമല്ല, ചെറുകഥാസമാഹാരവുമല്ല. അതേസമയം ഇതു രണ്ടുമാണ് ഈ വിശിഷ്ടപുസ്തകം. – ‘വഴികളിൽ തെളിയുന്ന മുഖങ്ങളേ’ക്കുറിച്ച് അഷ്ടമൂർത്തി

Book Notes

മരണം കൊണ്ട് ജീവിതത്തെ തൊടുന്ന പുസ്തകം

ഒടുവിൽ, പുസ്തകം അടച്ചുവച്ചിട്ട് കുറച്ചുനേരം അങ്ങനെ ഇരുന്നു. ജീവിതം പെട്ടെന്ന് ശാന്തവും സൗമ്യവുമായ എന്തോ ഒന്നായി മാറിയതുപോലെ തോന്നി; ആരോടും മത്സരിക്കേണ്ടതില്ലാത്ത, ഒന്നും നേടേണ്ടതില്ലാത്ത വളരെ വളരെ ശാന്തമായ ഒരു സംഗതിയാണതെന്നും. – ടോം ജെ മങ്ങാട്ട് എഴുതുന്നു

Prefaces

ശാരദ സമ്പൂർണ പതിപ്പിന് ഒരു ആമുഖം

‘ശാരദ’യ്ക്ക് ഇങ്ങനെയൊരു പതിപ്പ് ഇതാദ്യമായാണ്; ഒ ചന്തു മേനോന്റെ അപൂർണമായ നോവലും അതിന്റെ പൂരണവും ചേർന്നുള്ള സമ്പൂർണ പതിപ്പ്. എം. പി. പോൾ ‘ശാരദ’യെക്കുറിച്ച് എഴുതിയ വിശദമായ പഠനവും അനുബന്ധമായി ചേർത്തിട്ടുണ്ട്.

Prefaces

ആ മനുഷ്യൻ നീ തന്നെ

സത്യം ഒരു റെഡി ടു കുക്ക് മിശ്രിതമല്ലെന്ന് യേശുവിന്റെ ഓരോ കഥയും ലോകത്തോട് സൗമ്യമായി മന്ത്രിക്കുന്നു. ചെറുപ്പത്തിൽ കേട്ട ആ കഥകളെ അടുക്കിലും ചിട്ടയിലും ഒന്നു കൂടി വായിച്ചെടുക്കാനുള്ള ഊഴമാണ് ഈ പുസ്തകം. ജോളി അടിമത്ര പുനരാഖ്യാനം ചെയ്ത ‘യേശു പറഞ്ഞ കഥകൾ’ക്ക് ബോബി ജോസ് കട്ടികാട് എഴുതിയ ആമുഖം.

Memories

മലയാളത്തിലെ ഏറ്റവും നല്ല എഡിറ്റർ

മലയാളത്തിലെ ഏറ്റവും നല്ല എഡിറ്റർ എന്ന സ്ഥാനം അദ്ദേഹത്തിനുള്ളതാണ്. മലയാള സാഹിത്യത്തിൽ ഇത്രയേറെ മാറ്റം വരുത്തിയ മറ്റൊരാളില്ല. അദ്ദേഹത്തിന്റെ ഇടപെടൽ എന്റെ കലാജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി – എസ് ജയചന്ദ്രൻ നായരെക്കുറിച്ച് നമ്പൂതിരി അദ്ദേഹത്തിന്റെ ആത്മരേഖയായ ‘ഇന്നലെ’യിൽ.

Book Notes

ഇന്ദുലേഖ: ഒന്നാമത്തെ ലക്ഷണപൂർണമായ നോവൽ

പ്രകൃതിവർണനം, പാത്രസൃഷ്ടി, സ്വഭാവവിശകലനം, ഭാവനാകുശലത, ഫലിതമാർമികത, ഉപാലംഭനപാടവം എന്നിങ്ങനെയുള്ള അംശങ്ങളിൽ ആ കൃതി സർവോൽക്കൃഷ്ടമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു. – ‘ഇന്ദുലേഖ’യെക്കുറിച്ച് ഉള്ളൂർ എഴുതുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×