Book Notes

കേരളത്തിലെ പക്ഷികൾ

“മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങളെടുത്താൽ അതിലൊന്ന് കെ കെ നീലകണ്ഠൻ എന്ന ‘ഇന്ദുചൂഡ’ന്റെ ‘കേരളത്തിലെ പക്ഷികൾ’ ആയിരിക്കും. അസൂയാവഹമായ ഒരു നൈർമല്യമാണ് ഇന്ദുചൂഡന്റെ മലയാളിത്തം പൂത്തുലഞ്ഞുനിൽക്കുന്ന, സാഹിത്യത്തിന്റെ യാതൊരു ഔപചാരിക ചമയങ്ങളുമില്ലാത്ത ഗദ്യത്തിൽ നിറഞ്ഞുനിൽക്കുന്നത്.” സക്കറിയ എഴുതുന്നു.

Book Notes

സി ഗണേഷിന്റെ ബംഗ: ചുരുട്ടിയ മുഷ്ടിയുമായി ബംഗാള്‍

ആത്മഹത്യക്കും കൊലയ്ക്കുമിടയില്‍ യാത്ര ചെയ്ത കാല്പനിക വിപ്ലവകാരികള്‍ക്ക് സംഭവിച്ച പരിണാമം ദുരന്തഹാസ്യമായി അവശേഷിക്കുമ്പോഴും ആ നീതിബോധത്തെ എടുത്തണിയുന്നുണ്ട് ഏറെപ്പേരും. അനീതി കാണുമ്പോള്‍ നമ്മില്‍ ഒരു നക്സല്‍ പിടഞ്ഞുണരുന്നുണ്ട്. ഈയൊരു തിരിച്ചറിവിലേക്ക് നയിക്കുന്ന നോവലാണ് ‘ബംഗ’.

Book Notes

മണ്ണിലേക്ക് ജീവനൂതി മനുഷ്യനെ മെനയുന്ന പുസ്തകം

മണ്ണു കുഴച്ച് മനുഷ്യരൂപം മെനഞ്ഞ് അതിലേക്ക് ജീവനെ ഊതുന്ന ദൈവത്തിന്റെ വിരുത് ഈ പുസ്തകത്തിൽ കാണാം. തുമ്പോളിയിലെ ചൊരിമണലൽ നിന്ന് പുതിയ മനുഷ്യർ ചിരിച്ചും കരഞ്ഞും ഉയിർക്കൊള്ളുന്നു. മാന്ത്രികത മുറ്റിയ മനുഷ്യരുടെ ചുവടുകൾ ആ മണൽപ്പുറങ്ങളിൽ മറഞ്ഞും തെളിഞ്ഞും കിടക്കുന്നു.

Book Notes

മാർകേസിന്റെ ഒടുവിലത്തെ ഓഗസ്റ്റ്

27 കൊല്ലത്തെ ദാമ്പത്യത്തിനിടയിൽ ഒരിക്കൽപ്പോലും അവൾ വിശ്വാസവഞ്ചന നടത്തിയിട്ടില്ല. എന്നാൽ, ആ തവണ ദ്വീപിലെ രാത്രിയിലെ ഡിന്നറിനു ശേഷം അവൾ അപരിചിതനായ ഒരു പുരുഷനെ ആകർഷിച്ച് മുറിയിലേക്കെത്തിക്കുന്നു, രതിക്രീഡയിലേർപ്പെടുന്നു – മാർക്കേസിന്റെ അവസാന നോവലിനെക്കുറിച്ച് എൻ ഇ സുധീർ

Book Notes

നല്ലവരുടെ നടപ്പാതയിലെ മൂർച്ചകൾ

“പിന്തുടരാൻ പൂജ്യങ്ങളുണ്ടെങ്കിൽ ഏതൊന്നിനാണ് മൂല്യമേറാത്തത്?” എന്ന ചോദ്യം ഒരുപാട് മുഖങ്ങൾ ഉള്ളിലേക്ക് കൊണ്ടുവന്നു. ഡി സന്തോഷിന്റെ ‘നല്ലവരുടെ നടപ്പാത’ വായിച്ചു തീരുമ്പോൾ ഉള്ളിൽ ചില താളുകൾ തുറന്നു തുടങ്ങുകയാണ്. അവനവനോടുള്ള ഒരുപാട് ചോദ്യങ്ങളാണ് അവയിൽ എഴുതപ്പെട്ടിരിക്കുന്നത്.

Book Notes

വേറൊരു ലോകത്തേക്കു പറക്കുന്ന വാക്ക്

രണ്ടുമൂന്നാഴ്ചത്തെ വായനയില്ലാക്കാലത്തിനു ശേഷം ഒരു ശനിയാഴ്ച രാത്രിയാണ് പുലർവെട്ടം വായിക്കാനെടുത്തത്. പാതിരാത്രി കഴിഞ്ഞിട്ടും ഉണർന്നിരുന്നു വായിച്ചുകൊണ്ടിരുന്നു. പലപ്പോഴും, ഈ പുസ്തകത്താളുകളിൽ നിന്നു വന്ന് ബോബി ജോസ് കട്ടികാട് എന്റെ ദൈനംദിന സന്തോഷക്കുറവുകളോട് സംസാരിച്ചു.

    Your cart is emptyReturn to Shop
    ×