Book Notes

മനസ്സിൽ നിന്ന് മാഞ്ഞുപോവാത്ത മനുഷ്യർ

രമ്യയുടെ ഭാഷ ലളിതമാണ്, സുതാര്യവും സുന്ദരവുമാണ്. ആസ്വദിച്ചു വായിക്കാൻ മാത്രമല്ല, ‘ഇനീം കുറച്ചുകൂടി പറയൂ, കേട്ടു മതിയായില്ല’ എന്നു പറയാൻ തോന്നിപ്പിക്കുന്ന ശൈലിയും. ചിരി, കണ്ണീര്, വിസ്മയം, നിസ്സഹായത, സ്നേഹം… എന്തെന്തു ഭാവങ്ങളിലൂടെയാണ്, എത്ര വിചിത്രമായ അവസ്ഥകളിലൂടെയാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോവുക!

Excerpts

കൂട്ട്

സുഹൃത്തേ, ദൈവം നിനക്ക് നൂറുവർഷം ആയുസ്സു നൽകുന്നുവെങ്കിൽ ഞാൻ അവിടത്തോട് പ്രാർത്ഥിക്കുന്നു, എനിക്കതിനേക്കാൾ കുറച്ചൊരു ദിനം മതി. കാരണം, നീയില്ലാത്ത ഭൂമിയിൽ എനിക്കൊരു നിമിഷാർദ്ധം പോലും ജീവിക്കേണ്ട. ഈ ഭൂമി ഇത്രമേൽ മനോഹരിയായിരിക്കുന്നത് നീയതിനു മീതെ വസിക്കുന്നതുകൊണ്ടുമാത്രം.

Book Notes

പത്രപ്രവർത്തനത്തിലെ ഒരു പാഠപുസ്തകം

ഇന്ത്യയിലെ പത്രപ്രവർത്തനരംഗത്തെ നിത്യസ്മരണീയനായ എടത്തട്ട നാരായണൻ ജീവിച്ചിരുന്ന കാലവും ആ കാലത്തെ സമ്പന്നമാക്കിയ സംഭവങ്ങളും അസാധാരണമായ കൈ ഒതുക്കത്തോടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു പി രാംകുമാർ രചിച്ച ‘എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും’ എന്ന ജീവിതകഥയിൽ – എസ് ജയചന്ദ്രൻ നായർ എഴുതുന്നു.

    Your cart is emptyReturn to Shop
    ×