Excerpts

ജീവിതമാണ്.

എന്നും സന്ധ്യ മയങ്ങിയാൽ ഒരു പാട്ട് കേൾക്കാം. ”കള്ളോളം നല്ലോരു…” കണ്ണഞ്ചോവന്റെ പാട്ടാണ്. പാട്ടത്തിനെടുത്ത പറമ്പുകളിൽ വാഴക്കൃഷി ചെയ്തിരുന്ന കള്ളുകുടിയൻ. ഉടുത്ത മുണ്ടഴിച്ച് തലയിൽ കെട്ടി ഇടവഴിയുടെ വീതിയളന്നും പല വീടുകളുടെയും വേലിയിൽ ചെന്നുകയറിയും പലപ്പോഴും മുട്ടുകാലിൽ ഇഴഞ്ഞും ഒക്കെ പോകുന്നയാൾ.…
Excerpts

നമ്പൂതിരിയുടെ ഇന്നലെ

രണ്ടാമൂഴത്തിന്റെ കൈയെഴുത്തുപ്രതി എന്നെയേൽപ്പിക്കുമ്പോൾ ജയചന്ദ്രൻ നായർ ഒരു കാര്യം പറഞ്ഞിരുന്നു, ‘വര തുടങ്ങും മുമ്പ് എം.ടി.യെ ഒന്ന് കാണണം’. എം.ടി. തന്നെയാണ് അതാവശ്യപ്പെട്ടത്. അങ്ങനെ ഞാൻ എം.ടി.യെ ചെന്നു കണ്ടു. മനുഷ്യന്റെ ദുഃഖമായാണ് അദ്ദേഹം ഭീമന്റെ ദുഃഖത്തെ നോക്കിക്കണ്ടത് എന്നു വിശദീകരിച്ചു തന്നു.

Prefaces

ഇന്ദുലേഖ

ഈ മാതിരി ഒരു ബുക്കിനെപ്പറ്റി എന്റെ നാട്ടുകാർക്ക് എന്ത് അഭിപ്രായമുണ്ടാവുമോ എന്നു ഞാൻ അറിയുന്നില്ല. ഇംക്ലീഷ് അറിവില്ലാത്തവർ ഈ മാതിരിയിലുള്ള കഥകൾ വായിച്ചിരിക്കാൻ എടയില്ല. ഈ വക കഥകളെ ആദ്യമായി വായിക്കുമ്പോൾ അതുകളിൽ അഭിരുചി ഉണ്ടാവുമോ എന്നും സംശയമാണ്.

Book Notes

നമ്പൂതിരിയുടെ ജീവിത സാക്ഷ്യങ്ങൾ

സംഭാഷണം, ചിത്രകല, ജീവിതാഖ്യാനം എന്നീ മൂന്നു കലകൾ ലയിച്ചു നിൽക്കുന്ന പുസ്തകമാണിത്. വലതുഭാഗത്തെ പേജുകളിൽ ആത്മഭാഷണവും ഇടതുപേജുകളിൽ നമ്പൂതിരി ഓരോ കാലങ്ങളിൽ വരച്ച രേഖാചിത്രങ്ങളുമാണ് വിന്യസിച്ചിട്ടുള്ളത്. അത്തരത്തിൽ ഒരു നമ്പൂതിരി ആർക്കൈവ് കൂടിയാണ് ഈ പുസ്തകം.

Excerpts

ഇ വി കൃഷ്ണപിള്ള വക

പെൺകുട്ടികളെക്കൂടി പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങളിൽ കൂടെയിരുന്നു പഠിക്കുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ഒരു മലമൂടൻ ആണു ഞാൻ. സങ്കോചക്കൂടുതലോ എന്റെ സൗന്ദര്യക്കുറവിനെപ്പറ്റിയുള്ള ബോധത്തിന്റെ ദാർഢ്യമോ കൊണ്ടായിരിക്കാം സ്ത്രീകളോട് അടുത്തു പെരുമാറുന്നതിന് എനിക്ക് മനസ്സും ഉണ്ടായിരുന്നില്ല.

Excerpts

എനിക്കെല്ലാം സംഗീതമാണ്

റെക്കോഡിങ് പൂർത്തിയയത് രാത്രി എട്ടു മണിയോടെയാണ്. ഫാസിലിന് പാട്ട് ഇഷ്ടമായില്ല. ഉദ്ദേശിച്ചതുപോലെ ഭംഗിയായില്ലല്ലോ എന്നെനിക്കും തോന്നി. മാസങ്ങൾ കടന്നുപോയി. ഫാസിൽ എന്നെ വിളിച്ചു പറഞ്ഞു: ”യു നോ ജെറീ… ഇന്ന് കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന ഗാനം ‘ആയിരം കണ്ണുമായി’ ആണ്; അറിയപ്പെടുന്ന സംഗീതസംവിധായകൻ ജെറിയും!”

    Your cart is emptyReturn to Shop
    ×