Book Notes

ഒറ്റയ്‍‍ക്ക് തുഴയുന്ന സ്ത്രീകൾ

ഭോലയും നൂതനും ഔസേപ്പു മാപ്പിളയും കരിങ്കണ്ണി ദേവുവമ്മയും ഉമാപ്പയും മാതുവുമെല്ലാം കണ്ണു നിറയ്ക്കുമെങ്കിലും നാം വീണുപോകുന്ന പൊട്ടക്കിണറുകളിൽ നിന്ന് കൈപിടിച്ചു കയറ്റുന്ന സ്നേഹക്കീറുകളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട് അവർ. ജീവിതം എന്താണ് എന്നു ഗൗരവമായി ചിന്തിക്കുന്നവരെല്ലാം ഈ കുറിപ്പുകൾ വായിക്കണം.

Prefaces

നല്ലവരുടെ നടപ്പാത

സന്തോഷിന്റെ കവിതകൾ അന്നും ഇന്നും മനുഷ്യാത്മാവിന്റെ ഏകാന്തതയെക്കുറിച്ചുള്ള തീവ്രവേദനകൾ ഉൾക്കൊള്ളുന്നവയാണ്. മരണം അതിൽ അങ്ങനെ ഒരു മുഖ്യവിഷയമായി വരുന്നില്ല. എന്നാൽ മരണത്തേക്കാൾ ഭയാനകമായ തിരസ്കാരത്തിന്റെ വേദന അതിൽ നിറഞ്ഞു നിൽക്കുന്നു.

Videos

മനുഷ്യരിലൂടെയുള്ള യാത്രകൾ

“മനുഷ്യരെയും മനുഷ്യാവസ്ഥകളെയും അതിന്റെ അഗാധതലത്തിൽ അറിയാനും, കണ്ടുമുട്ടുന്ന മനുഷ്യരിലൂടെ നമ്മുടെ ലോകത്തെയും നമ്മുടെ അവസ്ഥകളെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും ഒപ്പിയെടുക്കാനും കഴിയുന്ന ഒരു എഴുത്തുകാരിയുടെ പുസ്തകമാണിത്.” ‘വഴികളിൽ തെളിയുന്ന മുഖങ്ങളേ’ക്കുറിച്ച് എൻ ഇ സുധീർ.

Prefaces

നാടൻ നസ്രാണി പാചകം

‘മല്ലിപ്പൊടി ഒരു ടീസ്പൂൺ, മഞ്ഞൾപ്പൊടി അര ടീസ്പൂൺ, വെളുത്തുളളി  ഒരു കുടം’ എന്നൊക്കെ ഈ പുസ്തകത്തിന്റെ പുറങ്ങളിലും കാണാനാവുമെങ്കിലും ഇതൊരു സാധാരണ പാചക പാഠപ്പുസ്തകമല്ല; രുചിയുടെ ഓർമപ്പുസ്തകമാണ്. രുചികരമായ ഓർമകളോടെ പാചകം ചെയ്യാനും കഴിക്കാനും കഴിപ്പിക്കാനും ഇതു നിങ്ങളെ സഹായിക്കും.

Excerpts

കണികം

ഒരു പിടി പഞ്ചസാര കറുത്ത കുഞ്ഞൻ ഉറുമ്പുകൾക്ക് ഇടയിലേക്ക് വിതറി.  എല്ലാവരും കൂട്ടമായി വന്ന് ആ പഞ്ചസാര മുഴുവൻ ആർത്തിയോടെ കഴിക്കും എന്നു കരുതി നിന്ന രാംനാഥ് അത്ഭുതപ്പെട്ടുപോയി.  ഒറ്റയുറുമ്പു പോലും ആ പഞ്ചസാരത്തരികളുടെ അടുത്തേക്കു വന്നില്ല! മാത്രമല്ല, അവ ഭയന്നതുപോലെ ചിതറി ഓടുകയും ചെയ്തു.

Book Notes

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ

‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് ആഞ്ഞു വിളിക്കുന്നതിനു മുൻപ്, മലയാളം മനസ്സിലാകുന്ന ക്രിസ്ത്യാനികളൊക്കെ ബോബി ജോസ് കട്ടികാടിന്റെ ഈ പുസ്തകം വായിക്കണം. പ്രാർത്ഥനയുടെ പേരിൽ പള്ളിയിലും പുറത്തും കലാപം നടത്താൻ ആ നീളൻ കുപ്പായം മടക്കി കുത്തുന്ന പുരോഹിതന്മാർ തീർച്ചയായും വായിക്കണം.

    Your cart is emptyReturn to Shop
    ×