Kerala's No.1 Online Bookstore
Excerpts

ഹിബിഷൂ

പ്രപഞ്ചത്തിന്റെ ആധാരമായ ദൈവസങ്കല്പം തേടി അലയുകയാണ് രാജീവ്. അദ്ദേഹത്തിന്റെ യാത്രകൾക്കിടയിൽ ഇരുൾദൈവമായ ഹിബിഷൂവിന്റെ രഹസ്യങ്ങൾ രാജീവ് അറിയാനിടയാകുന്നു. അത് പക്ഷേ രാജീവിനെ ദുരന്തത്തിലേക്ക് നയിക്കുകയാണോ ചെയ്തത്? രാഹേഷ് രാജിന്റെ ഹിബിഷൂ എന്ന ത്രില്ലർ അനാവരണം ചെയ്യുന്നത് ആ രഹസ്യങ്ങളുടെ കഥയാണ്.

Excerpts

ആനന്ദത്തിലേക്ക് എത്രയെത്ര വഴികൾ

“അവനവന്റെ ആനന്ദത്തിലേക്ക് എത്രയെത്ര വഴികൾ! അതിലേക്കു വെളിച്ചം കിട്ടാത്തതുകൊണ്ടാണ് ഉറുമ്പുവലിപ്പമുള്ള കാര്യങ്ങളിൽ അഭിരമിച്ചും വേദനിച്ചും നമ്മൾ ഓരോ ദിവസവും കുറിയവരായി തീരുന്നത്. താരകാചർച്ചിതമായ വാനം ഇപ്പോഴും മനുഷ്യരെ ക്ഷണിക്കുന്നുണ്ട്.” – ബോബി ജോസ കട്ടികാടിന്റെ ‘ആനന്ദം’ എന്ന പുസ്തകത്തിൽ നിന്നും

Excerpts

സഞ്ജയൻ കഥകൾ: ചിരിയുടെ പുസ്തകം

ഗാർഡിനെ വിളിച്ച് ഒരുറുപ്പിക കൈയിൽ കൊടുത്ത് കോവലൻപേട്ടയിലെത്തിയാൽ ഉണർത്തണമെന്ന് ഏല്പിച്ചു. ‘ഞാൻ ഉറക്കുഭ്രാന്തിൽ പലതും പറയും. ഒരുസമയം അടിപിടിക്കു തന്നെ വട്ടം കൂട്ടും. അതൊന്നും നിങ്ങൾ സാരമാക്കേണ്ട. എങ്ങനെയെങ്കിലും എന്നെപ്പിടിച്ച് സാമാനസമേതം തള്ളി പ്ലാറ്റുഫോറത്തിലാക്കി വണ്ടി വിട്ടേക്കണം’ എന്നും പറഞ്ഞു.

Excerpts

വഴികളിൽ തെളിയുന്ന മുഖങ്ങൾ

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മച്ചി ആ ബോംബ് പൊട്ടിച്ചത്. ‘എവിടെയാ വീട്?’ എന്നു ചോദിച്ചപ്പോൾ, മറുപടി വന്നതു ‘ചെമ്പ്’ എന്നായിരുന്നു. ഞാനതു പ്രത്യേകം ശ്രദ്ധിച്ചു; ‘ചെമ്പ്’ എന്നോ ‘വൈക്കം’ എന്നോ കേട്ടാൽ ഏതു മലയാളിയും ഒന്നു കാത് കൂർപ്പിക്കുമല്ലോ. ഉമ്മ ഉദാസീനമായി തുടർന്നു, ”മകൻ സിനിമയിലുണ്ട്!”

Excerpts

കൂനൻ കുരിശു സത്യം

വിദേശീയരുടെ ആധിപത്യപ്രവണതയെ നേരിടാനുള്ള ശ്രമമാണ് 1653-ൽ കൂനൻകുരിശുസത്യത്തിലൂടെ സാധ്യമായത്; വിദേശീയരുടെ മുഷ്‌കിനും അധികാരപ്രമത്തതയ്ക്കും എതിരായ ഒരു സമരരീതി. എന്നാൽ, അതിനെ തീർത്തും മതപരം മാത്രമായ നീക്കമാക്കാനുള്ള പരിശ്രമത്തിലാണു ചരിത്രകാരന്മാരും മറ്റു പണ്ഡിതരും ഏർപ്പെട്ടത്.

Excerpts

പ്രേതങ്ങൾ ഉണ്ട്: ജീവിതവും മരണവും യോഗശാസ്ത്രദൃഷ്ടിയിൽ

‘ജീവിതം’ എന്താണെന്ന് അതിന്റെ മുഴുവൻ വ്യാപ്തിയും ഉൾക്കൊണ്ടു കൊണ്ട് കൃത്യമായി അറിഞ്ഞിരുന്നാൽ മാത്രമേ, ‘മരണം’ എന്താണെന്ന് അറിയുവാൻ കഴിയൂ. യോഗശാസ്ത്രത്തിന്റെ വീക്ഷണത്തിൽ പറഞ്ഞാൽ, മരണം ജീവിതത്തിന്റെ അവസാനമല്ല; ശരീരത്തിന്റെ മാത്രം ഒരു താത്കാലികവിരാമമാണ് മരണം.

    0
    Your Cart
    Your cart is emptyReturn to Shop
    ×