Kerala's No.1 Online Bookstore
Book Notes

ലീലാവതി ടീച്ചറെ നമ്മൾ വേണ്ടത്ര മനസ്സിലാക്കിയോ?

“എനിക്ക് അഞ്ച് ആൺമക്കളാണ്. അവരെ ഞാൻ എങ്ങനെയെങ്കിലും വളർത്തും. നിങ്ങളാരും തോൽപ്പിച്ചാൽ ഞാൻ തോൽക്കില്ല. ദൈവം തോൽപ്പിച്ചാലേ തോൽക്കൂ.” ഇതായിരുന്നു ടീച്ചറുടെ അമ്മയുടെ ഉറച്ച നിലപാട്. അവരതിൽ വിജയിക്കുകയും ചെയ്തു. എന്തോ കാരണം കൊണ്ട് ലീലാവതി ടീച്ചറിനെയും ആ അമ്മ ആണാക്കി!

Book Notes

വായനക്കാരെ കേൾവിക്കാരാക്കുന്ന വാക്കുകൾ

എം ടി വാസുദേവൻ നായരുടെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ ‘ഒരു കാലഘട്ടത്തിന്റെ സിദ്ധി’യായ നമ്പൂതിരിയുടെ വരയുടെ ജീവിതത്തിന്റെ അക്ഷരങ്ങളിലൂടെയുള്ള അടയാളപ്പെടുത്തൽ – അതാണ് നമ്പൂതിരിയുടെ ‘ഇന്നലെ’ എന്ന പുസ്തകം. മലയാള സാഹിത്യത്തിന് ഈ പുസ്തകം ഒരു മുതൽക്കൂട്ട് തന്നെയാണ്.

Updates

പ്രസാധനത്തിന്റെ ആനന്ദങ്ങൾ

പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വായനാദിന ആഘോഷത്തിനെത്തിയ വിശിഷ്ടാതിഥികൾ നിൽക്കുന്നത് ഇന്ദുലേഖ പുസ്തകങ്ങളുമായി. നല്ല പുസ്തകങ്ങളുടെ വായന പോലെ സന്തോഷം തരുന്നതാണ് നല്ല പുസ്തകങ്ങളുടെ പ്രസാധനവും. Joys of reading എന്ന തലക്കെട്ടിൽ ‘ദ് ഹിന്ദു’വിലെ ചിത്രം കണ്ടപ്പോൾ അതാണ് ആലോചിച്ചത് – Joys of publishing!

Excerpts

സഞ്ജയൻ കഥകൾ: ചിരിയുടെ പുസ്തകം

ഗാർഡിനെ വിളിച്ച് ഒരുറുപ്പിക കൈയിൽ കൊടുത്ത് കോവലൻപേട്ടയിലെത്തിയാൽ ഉണർത്തണമെന്ന് ഏല്പിച്ചു. ‘ഞാൻ ഉറക്കുഭ്രാന്തിൽ പലതും പറയും. ഒരുസമയം അടിപിടിക്കു തന്നെ വട്ടം കൂട്ടും. അതൊന്നും നിങ്ങൾ സാരമാക്കേണ്ട. എങ്ങനെയെങ്കിലും എന്നെപ്പിടിച്ച് സാമാനസമേതം തള്ളി പ്ലാറ്റുഫോറത്തിലാക്കി വണ്ടി വിട്ടേക്കണം’ എന്നും പറഞ്ഞു.

Book Notes

യാത്രകളിലെ ജീവിതചിത്രങ്ങള്‍

യാത്രകളില്‍ കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിച്ച്‌ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളില്‍ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥകളാണ്‌ ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ എന്ന പുസ്തകം. എല്ലാ ഭാഷകള്‍ക്കും മേലേ നില്‍ക്കുന്ന സ്‌നേഹത്തിന്റെ ഭാഷയിലാണ്‌ രമ്യയുടെ എഴുത്ത്‌.

Excerpts

വഴികളിൽ തെളിയുന്ന മുഖങ്ങൾ

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മച്ചി ആ ബോംബ് പൊട്ടിച്ചത്. ‘എവിടെയാ വീട്?’ എന്നു ചോദിച്ചപ്പോൾ, മറുപടി വന്നതു ‘ചെമ്പ്’ എന്നായിരുന്നു. ഞാനതു പ്രത്യേകം ശ്രദ്ധിച്ചു; ‘ചെമ്പ്’ എന്നോ ‘വൈക്കം’ എന്നോ കേട്ടാൽ ഏതു മലയാളിയും ഒന്നു കാത് കൂർപ്പിക്കുമല്ലോ. ഉമ്മ ഉദാസീനമായി തുടർന്നു, ”മകൻ സിനിമയിലുണ്ട്!”

    0
    Your Cart
    Your cart is emptyReturn to Shop
    ×